തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി ആര്‍.എസ്.എസിനും ബി.ജെ.പിക്കും താങ്ങുംതണലുമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം മേയര്‍ സി.പി.എമ്മുകാരനായിട്ടും അദ്ദേഹത്തെ ആക്രമിച്ച ആർ.എസ്.എസ്, ബി.ജെ.പി അക്രമികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു. കഴക്കൂട്ടത്ത് ആർ.എസ്.എസ് പ്രവര്‍ത്തകനെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ് പെരുമാറുന്ന പൊലീസ് ആർ.എസ്.എസ് -ബി.ജെ.പിക്കാര്‍ക്ക് വേണ്ടി എന്തു വിടുപണിയും ചെയ്യാന്‍ തയാറായിരിക്കുകയാണെന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പിണറായിയുടെ പൊലീസ് ഭരണത്തിന്‍ കീഴില്‍ സി.പി.എമ്മുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിക്കും ഭരണമുന്നണിയുടെ കണ്‍വീനര്‍ക്കുപോലും പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ബി.ജെ.പിയുമായി സമരസപ്പെടുന്നു എന്ന് യു.ഡി.എഫ് മുമ്പ് പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. നാട്ടിലെങ്ങും അക്രമം പടര്‍ന്നുപിടിക്കുകയാണ്. പിടിച്ചുപറിയും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. തലസ്ഥാനനഗരിയില്‍ നിരവധിദിവസങ്ങളായി തുടരുന്ന സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.