അമേരിക്കൻ നിക്ഷേപമെന്ന് എന്നൊക്കെ പറഞ്ഞിട്ടുണ്ടോ അന്നൊക്കെ മുഖ്യമന്ത്രി പിണറാ യി വിജയന് ‘ഇരട്ടച്ചങ്ക്’ നിറഞ്ഞുകവിയും വിധം വിമർശനങ്ങളും കിട്ടിയിട്ടുണ്ട്. ഒൗദ് യോഗിക ഫേസ്ബുക്ക് പേജിൽ വ്യാഴാഴ്ച ഒരു അമേരിക്കൻ നിക്ഷേപഗാഥയുമായി എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല. ‘മുഖ്യനറിയില്ലേ അമേരിക്കൻ വാണിഭം!’ എന്ന് അദ്ഭുതം കൂറി പലരും. തിരുവനന്തപുരത്തെ ഒാഫിസിൽ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ചിത്രം സഹിതം പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി ‘ബൂർഷ്വാ’ ആയോയെന്ന ചർച്ചയായി പിന്നീട്.
ഐ.ടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കക്ക് താല്പര്യമുണ്ടെന്ന് കെന്നത്ത് ജസ്റ്റര്‍ പറെഞ്ഞന്നും ടൂറിസം, ബിസിനസ്, ആരോഗ്യം മുതലായ മേഖലകളിലും സാങ്കേതിക രംഗത്തും കൂടുതല്‍ സഹകരണ വാഗ്ദാനമുണ്ടായെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. കമ്യൂണിസ്റ്റ് ചൈനയെ മറന്ന് സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ ആശ്ലേഷിക്കുകയാണോ, ഇൗ ചങ്ങാത്തം ചൈനക്ക് ഇഷ്ടപ്പെടുമോ എന്ന മട്ടിലുള്ള കളിയാക്കൽ കമൻറുകളുടെ പെരുമഴയായിരുന്നു നിമിഷങ്ങൾക്കുള്ളിൽ.
തെരഞ്ഞെടുപ്പ് സമയത്ത് ഇത്ര ഭയങ്കര തള്ള് വേണമോയെന്നായിരുന്നു ചിലരുടെ സംശയം. ‘അമേരിക്കൻ സർക്കാറിനോട് പുരോഗമന സ്ത്രീകൾക്കു വേണ്ടിയുള്ള ‘പിൽഗ്രിം ഹിൽ ക്ലൈമ്പിങ് അക്കാദമി’ നവീകരിക്കാനുള്ള സാങ്കേതിക സഹായംകൂടി ചോദിച്ചു മേടിക്കണ’മെന്നായിരുന്നു ശബരിമല വിവാദം ചൂണ്ടിക്കാട്ടി ഒരു വിരുതെൻറ കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.