ആരുടെയെങ്കിലും ഇടപെടൽവഴി ജോലി കൊടുക്കാൻ സർക്കാറിന് കഴിയില്ല, അക്കാര്യത്തിൽ രാഷ്​ട്രീയ പരിഗണനയും ഇല്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്​ഥിരപ്പെടുത്തുന്ന കാര്യത്തിൽ യു.ഡി.എഫി​െൻറ ശീലമല്ല ഇടത്​ സർക്കാറിനുള്ളതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫി​െൻറ കാലത്ത്​ മാനദണ്ഡമില്ലാതെ ഇഷ്​ടംപോലെ ആളുകളെ നിയമിക്കുകയായിരുന്നു. ഇപ്പോൾ മാനദണ്ഡം അനുസരിച്ചാണ്​ സ്​ഥിരപ്പെടുത്തൽ.

ഒരു രാഷ്​ട്രീയ പരിഗണനയും ഇക്കാര്യത്തിലില്ല. പത്ത്​ വർഷമോ അതിലധികമോ കാലം താൽക്കാലികമായി ​ജോലി ചെയ്​തവരെയാണ്​ സ്​ഥിരപ്പെടുത്തുന്നത്​. ഇ​പ്രകാരം സ്​ഥിരപ്പെടുത്തു​േമ്പാൾ അർഹരായ ആ​രെയെങ്കിലും ഒഴിവാക്കുകയോ അനർഹരെ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല. താൽക്കാലികക്കാരെ സ്​ഥിരപ്പെടുത്തുന്നതിലൂടെ റാങ്ക്​ ലിസ്​റ്റിലുള്ള ഒരാൾക്കും തൊഴിലവസരം നഷ്​ടപ്പെടില്ല. നിയമനം പി.എസ്​.സിക്ക്​ വിടാത്ത സ്​ഥാപനങ്ങളിൽ കുറഞ്ഞത്​ 10 വർഷം താൽക്കാലികമായി ജോലിചെയ്​തവരെ മാത്രമാണ്​ സ്ഥ​ിരപ്പെടുത്തുന്നത്​. അതിനാൽതന്നെ അവരാരും ഇൗ സർക്കാറി​െൻറ കാലത്ത്​ നിയമനം നേടിയവരുമല്ല.

ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായി സർക്കാർ തീരുമാനമെടുക്കില്ല. ഇടപെടൽവഴി ജോലി കൊടുക്കാനും കഴിയില്ല. അതേസമയം, നാട്ടിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ട്​. തട്ടിപ്പിന്​ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായ അന്വേഷണം നടക്കും. അതി​െൻറ ഭാഗമായ നടപടികളിലേക്കും പോകുമെന്ന്​ തൊഴിൽ വാഗ്​ദാനവുമായി ബന്ധപ്പെട്ട സരിത നായരുടെ ഫോൺ സംഭാഷണം സംബന്ധിച്ച്​ മുഖ്യമന്ത്രി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.