ന്യൂനപക്ഷ സ്​കോളർഷിപ്: 'ഇപ്പോൾ കിട്ടുന്നവർക്ക്​ ഒരുകുറവും വരില്ല' - മുഖ്യമന്ത്രി

തിരുവനന്തപുരം: സച്ചാർ കമീഷൻ, പാലോളി റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിൽ നടപ്പാക്കിയ സ്​കോളർഷിപ്​ പദ്ധതി ജനസംഖ്യാനുപാതിമായി പുനഃക്രമീകരിച്ച സർക്കാർ തീരുമാനത്തെ വിശദീകരിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി. ഇ​േപ്പാൾ കിട്ടുന്ന വിഭാഗങ്ങൾക്ക്​ കുറവ്​ വരുത്താതെയാണ്​ പരാതി ഉന്നയിച്ച വിഭാഗങ്ങൾക്ക്​ ആനുകൂല്യങ്ങൾ അനുവദിച്ചതെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾക്ക്​ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമാണ്​ സർക്കാർ ചെയ്​തത്​. അതുകൊണ്ടാണ്​ പ്രതി​പക്ഷനേതാവിന്​ വരെ ആദ്യഘട്ടത്തിൽ പിന്തുണച്ച് സംസാരിക്കാൻ തോന്നിയത്​. ആ സംസാരം മാറ്റുന്നതിനുള്ള സമ്മർദം ലീഗി​െൻറ ഭാഗത്തുനിന്ന്​ പിന്നീട്​ വരികയായിരു​െന്നന്നും അത്​ ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.