കണ്ണൂർ: രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ' പദയാത്രയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിൽ രണ്ടു ദിവസം മാത്രമാണ് തീരുമാനിച്ചത്. വിമർശനം വന്നപ്പോൾ നാലു ദിവസമാക്കി. എന്നാൽ, കേരളത്തിൽ 19 ദിവസം ചെലവഴിക്കുന്നു. ഇതു നൽകുന്ന സന്ദേശം എന്താണ്? -മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം കോട്ടയം സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരെ സംസാരിക്കുന്നതിന് കോൺഗ്രസ് നേതാക്കന്മാർക്ക് കഴിയുന്നില്ല. ബി.ജെ.പിയിൽ പോകണമെന്ന് വിചാരിച്ചാൽ പോകുമെന്ന് പറഞ്ഞത് കേരളത്തിലെ കോൺഗ്രസ് പ്രമുഖ നേതാവാണ്. ബി.ജെ.പിയെ നേരിടാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഇതാണ് കോൺഗ്രസിന്റെ മനോഭാവം. വിവിധ സംസ്ഥാനങ്ങളിൽ പ്രബലങ്ങളായ പാർട്ടികളുണ്ട്. അവർ ബി.ജെ.പിയെ എതിർക്കാൻ തയാറാണ്. ബിഹാറിലും ഇപ്പോൾ മാറ്റങ്ങളുണ്ടായി. ഇത്തരം പാർട്ടികൾ ചേർന്നാൽ ബി.ജെ.പിയെ നേരിടാനാകും -മുഖ്യമന്ത്രി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.