തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെന്‍കുമാറിന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസ്ഥാനത്ത് ഡി.ജി.പിക്കുപോലും രക്ഷയില്ളെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി സെന്‍കുമാറിനെതിരെ ആഞ്ഞടിച്ചത്. സെന്‍കുമാര്‍ ഇപ്പോള്‍ നിങ്ങളുടെ പിടിയിലല്ളെന്നും അദ്ദേഹം പുതിയ താവളം നോക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നിങ്ങളൊക്കെ ഒരു കാര്യം പറഞ്ഞാല്‍ അത് രാഷ്ട്രീയമാണെന്ന് കരുതാം. എന്നാല്‍, ഒരു ഉദ്യോഗസ്ഥന്‍ അങ്ങനെയല്ല. അദ്ദേഹം ഈ സംസ്ഥാനത്തിന്‍െറ ഡി.ജി.പി എന്ന നിലയിലല്ല സംസാരിക്കുന്നത്. തെറ്റായ കാര്യങ്ങളാണ് പറയുന്നത്. നിങ്ങളെക്കാള്‍ വലിയ രാഷ്ട്രീയമാണത്. എന്നാല്‍, അത് നിങ്ങള്‍ക്കുവേണ്ടിയാണെന്ന് കരുതേണ്ടതില്ല. ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. അദ്ദേഹം മറ്റ് ആളുകളുടെ കൈയിലായി. അതിന്‍െറ ഭാഗമായി സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയാണ്. ഡി.ജി.പിക്ക് മുമ്പ് നിങ്ങള്‍ കൊടുത്ത മാന്യമായ സ്ഥാനങ്ങളുണ്ട്.
അതുപോലെ തന്നെയുള്ള സ്ഥാനം ഈ സര്‍ക്കാര്‍ സെന്‍കുമാറിനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരു ഉദ്യോഗസ്ഥനെതിരെ പറയാന്‍ പാടില്ലാത്ത രൂപത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇഷ്ടമില്ലാത്തവരെ അദ്ദേഹം ബി.ജെ.പിക്കാരാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.