തിരുവനന്തപുരം: മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗ വ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനൊക്കെ പ്രതികരിക്കാൻ പോയാൽ ആ പറഞ്ഞതിന്‍റെ നിലവാരത്തിലല്ലേ ഞാനും പ്രതികരിേക്കണ്ടത്. അത് അന്തരീക്ഷം തന്നെ ആകെ വല്ലാത്ത അവസ്ഥയിലാക്കും. വാക്സിൻ കുറവിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെകുറിച്ച് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനത്തിൽ മറുപടി ആരാഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം.
''ഇപ്പോൾ നമ്മൾ അത്തരം കാര്യങ്ങളല്ല ശ്രദ്ധിക്കേണ്ടത്. നമ്മൾ കഴിയാവുന്നത്ര എല്ലാവരും കൂടിച്ചേർന്ന് ഇത് എങ്ങനെ പ്രതിരോധിക്കാൻ കഴിയും എന്നാണ് ആലോചിക്കേണ്ടത്. വാക്സിനേഷനെതിരെ തുടക്കത്തിലുണ്ടായിരുന്ന എതിർപ്പ് ഇപ്പോഴില്ല. അതിന്‍റെ ഭാഗമായി എല്ലാവരും വാക്സിനെടുക്കാൻ ഒരുമിച്ച് വരുന്ന അവസ്ഥയുണ്ട്. ആളുകൾ വലിയതോതിൽ തിരക്ക് കൂട്ടിവരികയാണ്. അവർക്കെല്ലാം വാക്സിൻ നൽകാൻ നമുക്ക് കഴിയുമായിരുന്നു. എന്നാൽ, ആവശ്യത്തിന് വാക്സിൻ നമ്മുടെ കൈയ്യിൽ സ്റ്റോക്കില്ല. അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മറ്റേതെങ്കിലും ന്യായം പറയുന്നത് ശരിയല്ല' -മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.