തിരുവനന്തപുരം: അട്ടപ്പാടിയിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടിയെ സി.പി.എം സംസ്ഥാന സെക്ര േട്ടറിയറ്റിലും ന്യായീകരിച്ച് മുഖ്യമന്ത്രി. എന്നാൽ, സംഭവത്തെക്കുറിച്ച് പൊതുസമൂഹത്തിലും ഭരണമുന്നണിയിലും നിന്ന് ചോദ്യമുയർന്ന സാഹചര്യത്തിൽ പൊലീസ് ഭാഷ്യം അതേപടി വിശദീകരിക്കുന്നതിൽ ചില അംഗങ്ങളിൽനിന്ന് ഭിന്നാഭിപ ്രായം ഉയർന്നെന്നാണ് സൂചന. ഇതോടെ മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം നിലപാട് സ്വീകരിക്കാൻ നേതൃയോഗത്തിൽ ധാരണയായി.
തണ്ടർബോൾട്ട് സ്വയംരക്ഷക്കാണ് വെടിവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രേട്ടറിയറ്റിലും ആവർത്തിച്ചു. ഏതെങ്കിലും സംഘടന നിരോധിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അതിലെ അംഗങ്ങളെ വെടിവെച്ച് കൊല്ലുക എന്ന സമീപനം സർക്കാറിനില്ല. വീഴ്ചകൾ വന്നോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി വിധി പ്രകാരം മജിസ്റ്റീരിയൽ അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ചിനെയും അന്വേഷണം എൽപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷെൻറ നിർദേശം ലംഘിച്ചോ എന്നും പരിശോധിക്കും. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കും. വ്യാജ ഏറ്റുമുട്ടൽ സർക്കാറിെൻറയും ഇടതുപക്ഷത്തിെൻറയും നയമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മാവോവാദികളിൽനിന്ന് എ.കെ 47 അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, തിരച്ചിൽ നടത്തിയ സേനക്കെതിരെ വെടിയുതിർത്ത സാഹചര്യത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും വ്യക്തമാക്കി.
പൊതുസമൂഹത്തിൽനിന്ന് ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഉണ്ടായ സംഭവമെന്തെന്ന് വിശദമായി സർക്കാർ പരിശോധിക്കണമെന്ന് അഭിപ്രായമുയർന്നു. തുടർന്നാണ് അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം കൂടുതൽ ചർച്ച ചെയ്യാമെന്ന ധാരണയിലെത്തിയത്.
മേഖലാ സാമ്പത്തിക പങ്കാളിത്ത കരാർ (ആർ.സി.ഇ.പി) പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ13ന് ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. കരാർ യാഥാർഥ്യമായാൽ കേരളത്തിലെ കാർഷികമേഖല സമ്പൂർണ തകർച്ചയിലാകും. കരാർമൂലം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമായിരിക്കുമെന്നും സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.