മാധ്യമങ്ങൾ കള്ളപ്രചരണം നടത്തുന്നു; രൂക്ഷവിമർശനവുമായി​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുന്നുവെന്ന്​ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയ അക്കാദമി സെമിനാറിൽ സംസാരിക്കവേയാണ്​​ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമ​​ന്ത്രി രംഗത്തത്തിയത്​.

സർക്കാറിന്​ ജനങ്ങളോട്​ എന്തെങ്കിലും പറയാനു​െണ്ടങ്കിൽ അത്​ വാർത്താ സമ്മേളനം നടത്തി പറയാറുണ്ട്​. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനം വേണ്ടെന്നുവച്ചത് വലിയ വിവാദമാക്കി. കോവിഡ് കാലത്ത് തുടർച്ചയായി മാധ്യമങ്ങളെ കണ്ടപ്പോൾ പി.ആർ വർക്ക് എന്നു പറഞ്ഞ് അപമാനിച്ചു.

മന്ത്രിസഭാ യോഗ ശേഷം വാർത്താസമ്മേളനം നടത്താത്തത് ഒളിച്ചോട്ടം ആയി ചിലർ വ്യാഖ്യാനിച്ചു. മാധ്യമ വാർത്തകളിൽ പക്ഷപാതിത്വമുണ്ട്. രാഷ്​ട്രീയ കണ്ണടയിലൂടെയാണ്​ ചിലർ കാര്യങ്ങൾ കാണുന്നത്​. അർദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു. ഇത് മാധ്യമ ധർമ്മമല്ല - മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക ലക്ഷ്യത്തോടെ വാർത്ത ചമയ്ക്കുന്നു. സ്വർണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഈ സ്ഥലംമാറ്റം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. പിന്നീട് തന്‍റെ ഓഫീസിൽ നിന്നും പ്രതികളെ വിളിച്ചു എന്ന് മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളം പൊലീസ് ഭരണമാണെന്ന തരത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമത്തിലെ എഡിറ്റർ ഇൻ ചീഫ് ദേശീയ മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതി. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ലേഖകന്മാർ മാത്രമല്ല. എഡിറ്റർ ഇൻ ചീഫ് പോലും ഇതിന് തയ്യാറായി. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്​ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pinarayi vijayan comment about media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.