പത്തനംതിട്ട: 19 എം.എൽ.എമാരുടെ നിയമസഭാകക്ഷി നേതാവ് കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിക്കുള്ള പിന്തുണ സി.പി.െഎ പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുന്നണി സംവിധാനത്തിൽ മന്ത്രിയെ നിർദേശിക്കുന്നത് അതത് പാർട്ടികളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല. സർക്കാറിെൻറ മദ്യനയത്തിെനതിരെ യു.ഡി.എഫ് പത്തനംതിട്ട കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയയിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് യേഗം നടക്കുേമ്പാൾ റവന്യൂ മന്ത്രി 130 കിലോമീറ്റർ അകലെയാണ്. ഇക്കാര്യത്തിൽ ചന്ദ്രശേഖരെൻറ പാർട്ടിയുടെ നിലപാടാണ് അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.