പാലക്കാട്: കോൺഗ്രസും ബി.ജെ.പിയും തമ്മിൽ പരസ്യ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇത്തവണ ബി.ജെ.പിക്കാർ തനിക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പറയുന്നു. ഇത് പരസ്യ ധാരണയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എത്രമാത്രം കടന്നു പോയിരിക്കുന്നു. ഇത്തരം കൂട്ടുകെട്ടുകൾക്ക് ജനം മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബി.ജെ.പി വോട്ട് കിട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും ബി.ജെ.പി അനുഭാവികളുടെ വോട്ട് കിട്ടുമെന്നാണ് താൻ പറഞ്ഞതെന്നുമുള്ള വിശദീകരണവുമായി തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബു രംഗത്തെത്തി. ആർ.എസ്.എസ് നോമിനിയാണെന്ന കോടിയേരി ബാലകൃഷ്ണൻെറ ആരോപണം പരാജയഭീതി കൊണ്ടുള്ളതാണെന്നും കെ. ബാബു കുറ്റപ്പെടുത്തി.
തൃപ്പൂണിത്തുറയിൽ ഏഴാം തവണ മത്സരിക്കുന്ന തൻെറ മതേതര നിലപാടിനെ ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.