പിണറായി പൂരം മുടക്കി; പൊലീസിനെ കയറൂരി വിടാൻ ഇത് സർ സിപിയുടെ നാടാണോ‍?; വിമർശനം കടുപ്പിച്ച് കെ. മുരളീധരൻ

തൃശൂർ: പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ തടസങ്ങൾ ഉണ്ടാക്കിയ പൊലീസിന്‍റെ നടപടിയിൽ സംസ്ഥാന സർക്കാറിനെതിരായ വിമർശനം കടുപ്പിച്ച് കോൺഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. പൂരത്തിന് പൊലീസിനെ കയറൂരി വിടാൻ ഇത് സർ സി.പിയുടെ നാടാണോ എന്ന് മുരളീധരൻ ചോദിച്ചു.

പിണറായി പൂരം മുടക്കിയാണെന്നും ബി.ജെ.പിക്ക് വോട്ട് വാങ്ങികൊടുക്കുന്ന ആളെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ നരേന്ദ്ര മോദിക്ക് അവസരം കൊടുത്തത് പിണറായി ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസിന്‍റെ അമിതാധികാര പ്രയോഗത്തിൽ തൃശൂർ പൂരത്തിന്‍റെ രാത്രി പൂരവും വെടിക്കെട്ടും അല​ങ്കോലപ്പെട്ട സംഭവത്തിൽ ഇന്നലെ രൂക്ഷ വിമർശനമാണ് കെ. മുരളീധരൻ നടത്തിയിരുന്നത്. അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തിന്‍റെ ശോഭ കെടുത്തിയെന്ന് മുരളീധരൻ വിമർശിച്ചു.

ആദ്യമായി പൂരം നടത്തുന്നത് പോലെയായി കാര്യങ്ങൾ. തോന്നുന്ന ദിക്കിൽ ബാരിക്കേട് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ എന്ന് മുരളീധരൻ ചോദിച്ചു. ജനങ്ങൾ ആത്മസംയമനം പാലിച്ചെന്നും പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan destroyed Thrissur Pooram; Is this Sir CP's country to leave the police? -K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.