വാടകക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്‍റെ വിലയാണുള്ളതെന്ന് തെളിഞ്ഞു -മുഖ്യമന്ത്രി

കോഴിക്കോട്: വെറ്റ് ലീസ് വ്യവസ്ഥയിൽ കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്‍റെ വിലയാണുള്ളതെന്ന് ആവർത്തിച്ചുറപ്പിച്ച സംഭവമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും വൃക്കയും പാൻക്രിയാസും കൊച്ചിയിലേക്കെത്തിക്കാൻ എയർ ആംബുലൻസായി ഉപയോഗിച്ചത് കേരള പൊലീസിന്റെ ഹെലികോപ്റ്ററാണ്.

36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന തമിഴ്നാട് സ്വദേശിയായ സ്റ്റാഫ് നഴ്സിന്റെ ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകിയത്. മരണാനന്തര അവയവദാനം മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. സെൽവിൻ ശേഖറിന്റെ ഭാര്യ ഗീതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആരോഗ്യ രക്ഷാ പ്രവർത്തനത്തിന് അടിയന്തര ഇടപെടൽ നടത്തിയ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Pinarayi Vijayan facebook post on Helicopter organ donation flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.