തൃപ്രയാർ: സംസ്ഥാന സര്‍ക്കാറിനെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വെച്ചുപുലർത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിമിതികളിലൂടെയാണ് സർക്കാർ മുന്നോട്ടുപോകുന്നെതന്നും വികസനപ്രവർത്തനങ്ങൾക്കും മറ്റും ബജറ്റിന് പുറത്ത് പണം സമാഹരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തൃശൂർ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
സര്‍ക്കാർ േനരിടുന്ന വെല്ലുവിളികള്‍ പ്രവർത്തകർ മനസ്സിലാക്കണം. ബജറ്റിന് പുറത്ത് പണം സമാഹരിക്കാനാണ് കിഫ്ബി വഴി ശ്രമിക്കുന്നത്. ഇങ്ങനെ 50,000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. അതേസമയം, സംസ്ഥാന വികസനം തകർക്കാൻ വർഗീയ ശക്തികൾ ഇടപെടുന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.