കണ്ണൂർ: സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള നീക്കം ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറിെൻറ ഇൗ നീക്കത്തെ സി.പി.എമ്മും ഇടതുപക്ഷപ്രസ്ഥാനങ്ങളും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിെൻറ സമാപനസമ്മേളനം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒാരോ സംസ്ഥാനത്തെ തെരഞ്ഞെടുപ്പും അതത് ഘട്ടത്തിൽതന്നെ നടത്തണം. ഏകീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും ദുർബലപ്പെടുത്താനാണ് ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും ശ്രമം. കമ്യൂണിസ്റ്റുകൾക്കെതിരെ കോൺഗ്രസായിരുന്നു ആദ്യം ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. അതിനായി ഗുണ്ടാസംഘം തന്നെ പ്രവർത്തിച്ചു. അതിനുശേഷം ആർ.എസ്.എസിെൻറ വരവുണ്ടായി. അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി കീഴ്്പ്പെടുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
പലപ്പോഴും കോൺഗ്രസും ആർ.എസ്.എസും ഒരേ മനസ്സോടെ, ഒരേ ശൈലിയോടെ പ്രവർത്തിച്ചു. സി.പി.എമ്മിനെ വേട്ടയാടാൻ പരസ്പരം ഒത്താശചെയ്തു. സി.പി.എം നേതാവിനെ വധിക്കാൻ ഗുണ്ടക്ക് തോക്കുനൽകി വിട്ടത് ഒരു കോൺഗ്രസ് നേതാവാണ്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടും ജീവിച്ചിരിക്കുന്ന അത്ഭുതങ്ങളാണ് ഇ.പി. ജയരാജനും പി. ജയരാജനും. കേന്ദ്രസർക്കാറിെൻറ ഒത്താശയോടെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ് ബി.ജെ.പി. കേരളത്തെ അപകീർത്തിപ്പെടുത്താൻ തെറ്റായ പ്രചാരണം അഴിച്ചുവിടുന്നു. സി.പി.എമ്മിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ഇക്കൂട്ടരുടെ ശാഠ്യം. എന്നാൽ, അങ്ങനെയൊന്നും ഇടിച്ചുതകർക്കാൻ കഴിയില്ലെന്ന് അമിത് ഷാക്ക് ബോധ്യമായി. മുട്ടിനോക്കിയപ്പോഴാണ് സി.പി.എമ്മിെൻറ കരുത്ത് ബി.ജെ.പിക്ക് മനസ്സിലായത്. അത്തരത്തിലാണ് കേരളത്തിലെ ജനങ്ങളുടെ പ്രതികരണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലും ത്രിപുരയിലും മാത്രം ശക്തിയുള്ള സി.പി.എമ്മിനെയാണ് ബി.ജെ.പിയും ആർ.എസ്.എസും മുഖ്യശത്രുവായി കാണുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ശക്തിയുള്ള കോൺഗ്രസിനെ അവർ ശത്രുവായി കാണുന്നില്ല. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നതാണ് സി.പി.എമ്മിനെ അവരുെട മുഖ്യശത്രുവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു. എം. പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.