തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ വിമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷിൻെറ വീട്ടിലെ റെയ്ഡ് അന്വേഷണത്തിൻെറ ഭാഗം. പരാതിയുണ്ടെങ്കിൽ നിയമനടപടിയുമായി ബിനീഷിൻെറ കുടുംബം മുന്നോട്ട് പോകും. കുടുംബത്തിൻെറ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് ഇടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് ആശങ്കയില്ല. ദീർഘകാലമായി രവീന്ദ്രനെ പരിചയമുണ്ട്. അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. ചോദ്യം ചെയ്യാൻ വിളിക്കുേമ്പാഴേക്കും ആരും കുറ്റം ചാർത്തേണ്ടെന്നും പിണറായി പറഞ്ഞു.
വയനാട്ടിൽ ആദ്യം വെടിയുതിർത്തത് മാവോവാദികളാണ്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലണമെന്നത് സർക്കാർ നിലപാടല്ല. വെടിയേറ്റ മരിച്ചയാൾ പൊലീസ് സ്റ്റേഷൻ കൊള്ളയടിച്ച കേസിലെ പ്രതിയാണ്. ഇയാളെ അഞ്ച് വർഷം മുമ്പ് തമിഴ്നാട് പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.