മാധ്യമങ്ങൾക്ക്​ പ്രശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൃത്യമായ ഉത്തരവാദിത്വത്തോടെ പ്രശംസനീയമായാണ്​ മാധ്യമപ്രവർത്തകർ കോവിഡ്​ വിഷയത്തിലിടപെടുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾക്ക്​ പ്രാധാന്യംനൽകാതെ ശരിയായ രീതിയിൽ പ്രവർത്തിച്ചതിന്​ മാധ്യമങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കർണാടക കലബുർഗിയിൽ മാധ്യമപ്രവർത്തകർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലിയിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. രോഗികളുമായി അടുത്തിടപഴകുന്നതും നേരിട്ട്​ വാർത്ത ശേഖരിക്കുന്നതും ഒഴിവാക്കണം. വൈറസ്​ ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ​ചാനൽ മൈക്കി​​​​െൻറ കാര്യത്തിലും ജാഗ്രത പുലർത്തണം. ആധികാരിക റിപ്പോർട്ടുകൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുന്നത്​ നന്നാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത്​ പുതുതായി ആർക്കും കോവിഡ്​ സ്ഥിരീകരിച്ചില്ലെന്ന​ും സംസ്ഥാനത്ത്​ വീടുകളിൽ 7375പേരും ആശുപത്രികളിൽ 302പേരും നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - pinarayi vijayan praises media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.