738 ദ​ുരിതാശ്വാസ ക്യാമ്പുകൾ ; ബാണാസുര സാഗർ തുറക്കേണ്ടി വരുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ 738 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 15,748 കു ടുംബങ്ങളാണ്​ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയത്​​. 64,013 പേരാണ്​ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്​. വയനാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്​. ഇനിയും ഇതേ സ്ഥിതി തുടർന്നാൽ ബാണാസുര സാഗർ അണക്കെട്ട്​ തുറക്കേണ്ടി വരും. കർണാടകയിൽ നിന്ന്​ വലിയ രീതിയിൽ വെള്ളം വരുന്നത്​ പ്രശ്​നമുണ്ടാക്കുന്നതായി അദ്ദേഹം വ്യക്​തമാക്കി.

നിലമ്പൂരിൽ​ ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ 40ഓളം പേർ മണ്ണിനടിയിൽ പെട്ടതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ​പ്രവർത്തകരുടെ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - Pinarayi vijayan press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.