തിരുവനന്തപുരം: കേമ്പാളങ്ങളിലും ചെറുകിട കച്ചവടസ്ഥാപനങ്ങളിലും ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതയിൽ നല്ല കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിെൻറ ഫലം പ്രത്യക്ഷത്തിൽ കാണുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള സംവിധാനങ്ങളെല്ലാം നിലവിൽ സജ്ജമാണ്.
ഏതെങ്കിലും തരത്തിലെ അങ്കലാപ്പിെൻറ ആവശ്യമില്ല. എന്നാൽ, രോഗികളുടെ എണ്ണം വല്ലാതെ കൂടിയാൽ ആരോഗ്യസംവിധാനങ്ങളുടെ പരിധിക്ക് അപ്പുറമാകും. ഏതെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീങ്ങേണ്ട സാഹചര്യമായിട്ടില്ല. ആരോഗ്യ അടിയന്തരാവസ്ഥ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് െഎ.എം.എ വിശദീകരിക്കുേമ്പാൾ ആലോചിക്കാം.
ഡിസ്ചാർജ് മാനദണ്ഡങ്ങൾ ഇപ്പോൾ ഇളവിന് ഉദ്ദേശിക്കുന്നില്ല. ആൻറിജൻ ടെസ്റ്റില്ലാതെ ദിവസം കണക്കാക്കി ലക്ഷണങ്ങളില്ലെങ്കിൽ രോഗിയെ വിട്ടയക്കാമെന്നാണ് കേന്ദ്ര നിർദേശം. ഇൗ നിർേദശം സ്വീകരിച്ചാൽ സമൂഹത്തിൽ പല തെറ്റിദ്ധാരണകൾക്കിടയാക്കും. കേസുകളുടെ എണ്ണം കൂടി വല്ലാത്ത സാഹചര്യമുണ്ടായാൽ ആലോചിക്കാം. ഇപ്പോൾ കൈയിലൊതുങ്ങുന്ന കേസുകളേയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.