കോഴിക്കോട്: അഴിമതി മൂടിവെക്കുന്ന നിലപാട് സർക്കാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ആര് നടത്തിയാലും സംരക്ഷിക്കില്ല. ജേക്കബ് തോമസിൽ സർക്കാറിന് ഇപ്പോഴും വിശ്വാസമുണ്ട്. ജേക്കബ് തോമസുമായി ബന്ധപ്പെട്ട് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ ചില കാര്യങ്ങൾ പുറത്തുവന്നിരുന്നു. വിജിലൻസ് അന്വേഷിച്ച് പൂർത്തിയാക്കിയ കാര്യമാണ് ഇത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയതെന്നും പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനം വിളിച്ചാണ് പിണറായി വിജയൻ ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ വ്യക്തത വരുത്തിയത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതുമായ ബന്ധപ്പെട്ട് 15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ധനവകുപ്പിെൻറ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട് തേടിയിരുന്നു.
ഭരണവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന ചില കാര്യങ്ങൾ ശരിയാണ് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്. വിജിലൻസ് അന്വേഷണം പൂർത്തിയായ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന റിപ്പോർട്ട് വന്നതുകൊണ്ടാണ് നിയമോപദേശം തേടിയതെന്ന് പിണറായി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ സംരക്ഷണം നല്‍കുമെന്ന നിലപാടാണ് സര്‍ക്കാറിേൻറത്. എന്നാല്‍ അഴിമതി അംഗീകരിക്കില്ല. ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന പ്രതീതി പരന്നിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും പിണറായി പറഞ്ഞു. ഉദ്യോഗസ്ഥരെ അനാവശ്യമായി പീഡിപ്പിക്കുന്ന സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഐ.എ.എസുകാർക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അവരുടെ പ്രതിനിധികള്‍ തന്നെക്കണ്ടപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു.
ലോ അക്കാദമി വിഷയത്തിൽ താൻ മൗനം പാലിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. ആരുടെയും സമരം സർക്കാറിനെ വേവലാതിപ്പെടുത്തുന്നില്ല. ഇക്കാര്യത്തിൽ സിപിെഎ അടക്കം ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ജാതി വിളിച്ച് ആക്ഷേപിച്ചു എന്നതിലടക്കം അന്വേഷണം നടക്കെട്ടയയെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.