താനൂർ (മലപ്പുറം): മാധ്യമങ്ങൾ പടച്ചുതള്ളുന്ന കണക്കനുസരിച്ചല്ല കേരളത്തിലെ ജനം വോട്ട് നൽകുന്നതെന്നും വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നടക്കിെല്ലന്ന് പ റഞ്ഞ പല പ്രധാന പദ്ധതികളും കുറഞ്ഞ കാലത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പൊന്നാനി ലോക്സഭ മണ്ഡലം ഇടത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിെൻറ പ്രചാരണ ഭാഗമായി താനൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. റിസർവ് ബാങ്ക് അനുമതിയോടെയാണ് നടപടി. കിഫ്ബി വിവാദം സൃഷ്ടിച്ചത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും കനേഡിയൻ കമ്പനിയും തമ്മിലാണ് ഇടപാട്. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.ഡി.പി.ക്യു. ചില്ലറ കമ്പനിയല്ല, 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കമ്പനിയാണത്. ലോകത്തിെൻറ പല ഭാഗങ്ങളിലും സി.ഡി.പി.ക്യു നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
പ്രളയത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുക കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധസംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തിെവച്ചതാണെന്ന് പറയാത്തത് ഭാഗ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.