തിരുവനന്തപുരം: മനുഷ്യാവകാശ കമീഷൻ ചെയർമാൻ പി. മോഹനദാസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. ശ്രീജിത്തിെൻറ മരണത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ചതിനൊപ്പമായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാനെ അതിനിശിതമായി വിമർശിച്ചത്. മനുഷ്യാവകാശ കമീഷൻ കമീഷെൻറ പണിയെടുത്താൽ മതിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് കമീഷൻ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടതെന്നറിയില്ല. കമീഷെൻറ ചുമതല വഹിക്കുന്ന ആൾക്ക് ആ ചുമതലയാണ് വഹിക്കുന്നതെന്ന് ഒാർമ വേണം. നേരേത്തയുള്ള രാഷ്ട്രീയ നിലപാടിെൻറ ഭാഗമായി കാര്യങ്ങൾ പറയുകയല്ല വേണ്ടത്. അങ്ങനെയാണ് അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുള്ള പല പ്രസ്താവനകളും. പൊലീസ് പരിശീലനത്തിന് റൂറൽ എസ്.പിയെ മാറ്റിയത് ശരിയായില്ലെന്ന ചെയർമാെൻറ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ കമീഷൻ ചെയർമാൻ സ്വന്തം പണിയെടുത്താൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുേമ്പാഴും ചെയർമാനെതിരെ മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായി. സാമൂഹികമാധ്യമങ്ങളില്‍ തോന്നുന്ന എന്തുകാര്യവും വിളിച്ചുപറയാം. മനുഷ്യാവകാശ കമീഷന് ചെയര്‍മാെൻറ മാനസികനിലയുള്ളവര്‍ ചിലരുണ്ട്, എന്തും വിളിച്ചുപറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.