മൊറ​ട്ടോറിയം കാലാവധി നീട്ടിനൽകണം -മുഖ്യമന്ത്രി

തിരുവനന്തപുരം: വായ്​പകൾക്ക്​ റിസർവ്​ ബാങ്ക്​ അനുവദിച്ച മൂന്ന്​ മാസത്തെ മൊറ​ട്ടോറിയം അപര്യാപ്​തമെന്ന്​ മ ുഖ്യമന്ത്രി പിണറായി വിജയൻ. കാലാവധി നീട്ടി നൽകണം. സംസ്​ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സംസ്​ഥാനങ്ങളുടെയും വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിന്​ വേണ്ടിവരുന്ന ചെലവ്​ വലിയ തോതിൽ വർധിച്ചു. ഈ സാഹചര്യത്തിൽ ഓപ്പൺ മാർക്കറ്റിൽനിന്ന്​ വായ്​പയെടുത്തു മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ.

സംസ്​ഥാന സർക്കാരുകൾക്ക്​ സ്​പെഷൽ പാൻഡമിക്​ റിലീഫ്​ ബോണ്ട്​ ഇറക്കാൻ അനുവദിക്കുക, വായ്​പ പരിധി അഞ്ചു ശതമാനമാക്കി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർ നിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിലൂടെ വാങ്ങുന്ന വായ്​പയെ സംസ്​ഥാനത്തി​​െൻറ വായ്​പ പരിധിയിൽനിന്ന്​ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അറിയിച്ചതായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - Pinarayi vijayan On State Financial Crisis -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.