യു.എ.ഇ സർക്കാറിന്‍റെ ക്ഷണപ്രകാരം മുഖ്യമന്ത്രി അബൂദബിയിലേക്ക്​; പി. രാജീവും റിയാസും ഒപ്പം

തിരുവനന്തപുരം: നാലു​ദിവസത്തെ സന്ദർശനത്തിന്​ മുഖ്യമന്ത്രി പിണറായി വിജയൻ മേയിൽ യു.എ.ഇയിലേക്ക്​. യു.എ.ഇ സർക്കാർ ക്ഷണപ്രകാരമാണ്​ സന്ദർശനം. ഏഴിന്​ മുഖ്യമന്ത്രി അബൂദബിയിലെത്തും.

നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും പ​ങ്കെടുക്കും.​ മേയ്​ എട്ട്​ മുതൽ പത്ത്​ വരെ അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിലാണ്​ നിക്ഷേപക സംഗമം.

ഇടത്​ സർക്കാറിന്‍റെ രണ്ടാം വാർഷിക ഭാഗമായി അബൂദബി കേരള സോഷ്യൽ സെന്‍റർ മേയ്​ എഴിന്​ നാഷനൽ തിയറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിലും പത്തിന്​ ദുബൈയിലെ പരിപാടിയിലും മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും. വ്യവസായ മന്ത്രി പി. രാജീവ്​, പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​, ചീഫ്​ സെക്രട്ടറി വി.പി. ജോയ്​ അടക്കമുള്ളവരും ഒപ്പമുണ്ടാകും.

Tags:    
News Summary - Pinarayi Vijayan visiting abu dhabi in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.