തലശ്ശേരി: വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര് ഉറച്ച ശബ്ദമുള്ളവരാകണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തങ്ങളെ ചോദ്യംചെയ്യുന്നതൊന്നും ജനങ്ങള്‍ കാണരുതെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം പ്രചരിപ്പിക്കപ്പെടണമെന്ന ചിന്താഗതി തിരുത്തപ്പെടണം. മനുഷ്യര്‍ പലരീതിയില്‍ വിഭജിക്കപ്പെടുന്ന കാലമാണിത്. കലാകാരന്മാര് സമൂഹത്തോട് കലഹിക്കുന്നവരാകണം. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേൽപിക്കുന്ന പ്രവണത നമ്മുടെ നാട്ടിലും തുടങ്ങിയിരിക്കുന്നു. അത് അനുവദിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
47ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസഹിഷ്ണുതയുടെ ഫലമായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ദാരുണമായി കൊലചെയ്യപ്പെട്ടു. രോഹിത് വെമുലയെക്കുറിച്ചും ജെ.എൻ.യുവിലെ വിദ്യാർഥിപ്രക്ഷോഭങ്ങളെക്കുറിച്ചുമൊക്കെയുള്ള ചിത്രങ്ങള്‍ ദേശീയതലത്തില്‍ നിരോധിക്കപ്പെട്ടു.
സിനിമ എന്ന കല കര്‍ശനമായ സെന്‍സറിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്നു. 10 സിനിമകളാണ് അടുത്തകാലത്ത് ദേശീയതലത്തില്‍ സെന്‍സറിങ്ങിന് വിധേയമായത്. സിനിമ ആയിരങ്ങളുടെ ജീവിതോപാധികൂടിയാണ്.
സംസ്ഥാന അംഗീകാരം ലഭിച്ച സിനിമകള്‍ ഏറെയും പുരോഗമനാശയങ്ങളുടെ ആവിഷ്കാരമാണെന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തമസ്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളാണ് ഏറെയും. സമകാലിക ഇന്ത്യയില്‍ അവക്ക് ഏറെ പ്രാധാന്യവുമുണ്ട്.
കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തിലേക്ക് സിനിമ തിരിച്ചുവന്നിരിക്കുന്നത് കാലത്തിെൻറ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദത്തിനിടയാക്കാതെ നിഷ്പക്ഷമായി നല്ല സിനിമകളെ കണ്ടെത്തിയ ജൂറിയെയും പുരസ്കാരജേതാക്കെളയും അഭിനന്ദിക്കുന്നതായും ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തുക അഞ്ചുലക്ഷമായി വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.