തിരുവനന്തപുരം: രണ്ടാം വട്ടവും അധികാരത്തിൽ എത്തിയ പിണറായി വിജയൻ എന്ന രാഷ്ട്രീയനേതാവിെൻറ പ്രായോഗിക ബുദ്ധിയും രാഷ്ട്രീയ കൗശലവും മാറ്റുരക്കുന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിലെ വിവാദം. സംസ്ഥാന താൽപര്യം ഒരുവശത്തും ബി.ജെ.പി വിരുദ്ധ സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുന്ന നേതാവായ സ്റ്റാലിൻ എന്ന വെല്ലുവിളി മറുഭാഗത്തുമായാണ് പരീക്ഷണം നേരിടുന്നത്. ബേബി ഡാം ശക്തിപ്പെടുത്താൻ സംസ്ഥാനതാൽപര്യം ബലി കഴിച്ച് സെക്രട്ടറിതലത്തിൽ എടുത്ത തീരുമാനത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും നിയമസഭയിൽ ഇന്ന് നിലപാട് പ്രഖ്യാപിച്ചേ പറ്റൂ. അതേസമയം, അതിവേഗം ദേശീയ രാഷ്ട്രീയത്തിെൻറ ശ്രദ്ധാകേന്ദ്രമാകുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള ഉൗഷ്മള ബന്ധം എങ്ങനെ നിലനിർത്തും എന്നതാവും പിണറായിയെ അലട്ടുക.
ജലപ്രശ്നത്തിൽ തമിഴ്നാടുമായി കൊമ്പ്കോർക്കുന്നത് തീക്കളിയാണെന്ന് തിരിച്ചറിഞ്ഞവരാണ് സംസ്ഥാനത്തെ രണ്ട് മുന്നണികളും. പക്ഷേ അതിേപ്പാൾ പിണറായി വിജയെൻറ മാത്രം തലവേദനയാവുകയാണ്. അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാറെന്ന പ്രതിപക്ഷ ആരോപണത്തിൽനിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. ഇടുക്കി ഉൾപ്പെടെ മലയോരമേഖലയിൽ എൽ.ഡി.എഫ് ശക്തമായ സാന്നിധ്യം ഉറപ്പിക്കുേമ്പാളാണിത്. പുതിയ അണക്കെട്ടാണ് മുല്ലപ്പെരിയാറിെൻറ ബലക്ഷയ ഭീഷണിക്ക് പരിഹാരമെന്ന നിലപാടാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാറുകളുടേത്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന, അന്തർസംസ്ഥാന നദീജല വിഷയങ്ങളിൽ നിലപാട് അനുകൂലമാക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിലക്കെടുക്കാൻ തമിഴ്നാടിന് രഹസ്യഫണ്ട് ഉണ്ടെന്ന ആരോപണത്തിന് കൂടിയാണ് പുതിയ വിവാദം ജീവൻ നൽകുന്നത്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ വി.എസ്. അച്യുതാനന്ദൻ ഇൗ ആേക്ഷപം അന്നത്തെ ഭരണമുന്നണിെക്കതിരെ ധാരാളം എടുത്തുപയോഗിച്ചതുമാണ്.
അന്തർസംസ്ഥാന നദീജലം മുഖ്യമന്ത്രിക്ക് കീഴിലാണ്. മുല്ലപ്പെരിയാറിൽ നയപരമായതും അല്ലാത്തതുമായ ഏത് നിലപാട് സ്വീകരിക്കുേമ്പാഴും അത് അദ്ദേഹത്തിെൻറ ഒാഫിസ് അറിയുക സ്വാഭാവികമാണ്. ജലവിഭവ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ ചേർന്ന് ബേബിഡാം തമിഴ്നാടിന് ബലപ്പെടുത്താൻ കേരളത്തിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകുേമ്പാൾ പ്രത്യേകിച്ചും. അത് സംസ്ഥാന മുഖ്യമന്ത്രി അറിയാതെ തമിഴ്നാട് മുഖ്യമന്ത്രി അറിഞ്ഞുവെന്ന് സമ്മതിക്കുേമ്പാൾ ഭരണത്തുടർച്ചയിലും മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ പിടിപ്പ്കേട് വിചാരണ ചെയ്യപ്പെടും. അന്തർസംസ്ഥാന നദീജല വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ച നടക്കാനിരിക്കെ പിണറായിയുടെ ആദ്യ രാഷ്ട്രീയപരീക്ഷ ആവുകയാണ് മുല്ലപ്പെരിയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.