ചെണ്ടയാണ് ചിഹ്നം, രണ്ടില വാടിക്കരിഞ്ഞുപോകും- പി.ജെ. ജോസഫ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ പുതിയ ചിഹ്നത്തിൽ തങ്ങളുടെ പാർട്ടി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. രണ്ടില വാട കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു

വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും. ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

രണ്ടില ചിഹ്നത്തിന് വേണ്ടി പി.ജെ. ജോസഫ് തിരഞ്ഞെടുപ്പു കമീഷനേയും ഹൈകോടതിയേയും സമീപിച്ചിരുന്നു. എന്നാൽ ജോസ് കെ. മാണി വിഭാഗത്തിനാണ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം ലഭിച്ചത്. തുടർന്ന് ചെണ്ട ചിഹ്നത്തിൽ മത്സരിക്കേണ്ടിവരികയായിരുന്നു പി.ജെ ജോസഫ് വിഭാഗത്തിന്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.