തിരുവനന്തപുരം: പാർട്ടി വിട്ട ആർക്കും തെറ്റുതിരുത്തി തിരികെ വരാമെന്ന് പി.ജെ. ജോസഫ്. പാർട്ടി ചെയർമാനെ നിശ്ചയ ിക്കേണ്ടത് അധികാരമില്ലാത്തയാൾ വിളിച്ചുകൂട്ടുന്ന ആൾക്കൂട്ടമല്ല. ഭരണഘടനയിൽ വ്യവസ്ഥ ഉണ്ട്.
അക്കാര്യം ജോ സ് കെ. മാണി വിഭാഗം കോട്ടയത്ത് യോഗം വിളിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. യോഗം അനധികൃതമാണെന്ന് എല്ല ാവരെയും അറിയിച്ചിരുന്നു. അത് മാനിക്കാതെ യോഗം ചേർന്ന് ഒരാളെ ചെയർമാനായി തെരഞ്ഞെടുത്തതിെനതിരെയാണ് സംസ്ഥ ാനസമിതി അംഗങ്ങൾ കോടതിയെ സമീപിച്ചത്. തുടർന്നാണ് ചെയർമാൻപദവിയിൽ അദ്ദേഹത്തെ വിലക്കുന്ന ഉത്തരവ് ഉണ്ടായത്.
പാർട്ടി ഒാഫിസിൽ കയറിയിരുന്നാൽ ചെയർമാനാവില്ല. മധ്യസ്ഥശ്രമങ്ങൾ തകർത്താണ് ജോസ് കെ. മാണിയും കൂട്ടരും യോഗം ചേർന്നത്. യോഗത്തിൽ പെങ്കടുത്തവരിൽ ബഹുഭൂരിപക്ഷവും സംസ്ഥാനകമ്മിറ്റി അംഗങ്ങളല്ല. ഏതാനും ആളുകൾ കേരള കോൺഗ്രസ്-എം വിട്ടുപോയി. മറുപക്ഷത്തുള്ള എം.എൽ.എമാരുടെ കാര്യത്തിൽ എന്തുവേണമെന്ന് ആലോചിച്ച് തീരുമാനിക്കും. ഇേപ്പാൾ അതൊന്നും ആലോചിച്ചിട്ടിെല്ലന്നും ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസ്-എം ഒന്നേയുള്ളൂവെന്നും പണ്ടും ഇന്നും നാളെയും അതിലായിരിക്കുമെന്നും ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ട സി.എഫ്. തോമസ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ്-എമ്മിലാണ് പി.െജ. ജോസഫ് വർക്കിങ് ചെയർമാനായത്. കഴിഞ്ഞദിവസം ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന യോഗം കേരള കോൺഗ്രസ്-എമ്മിേൻറതല്ലെന്നും തുറന്നടിച്ചു. ഇതോടെ സി.എഫ്. തോമസിെൻറ നിലപാടിൽ നിലനിന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായി.
മാണിപക്ഷത്ത് ഉണ്ടായിരുന്ന സി.എഫ്. തോമസും തോമസ് ഉണ്ണിയാടനും േജായി എബ്രഹാമും ഉൾെപ്പടെ പ്രമുഖർ എം.എൽ.എ ഹോസ്റ്റലിൽ പി.ജെ. ജോസഫിെൻറ മുറിയിൽ യോഗം ചേർന്നശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞദിവസം ഒരുവിഭാഗം കോട്ടയത്ത് യോഗം ചേർന്ന് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി െതരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനെ അടിയന്തരമായി അറിയിക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.