കുട്ടനാട്: കഴിഞ്ഞ തവണ മത്സരിച്ച കുട്ടനാട് സീറ്റിൽ മറ്റാർക്കും അവകാശമില്ലെന്ന് കേ രള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. കുട്ടനാട്ടിൽ പാർട്ടി നടത്തിയ ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹ ം.
കുട്ടനാട്ടിൽ കേരള കോൺഗ്രസ്-എം സ്ഥാനാർഥിതന്നെ മത്സരിക്കും. കഴിഞ്ഞതവണ ജേക്കബ് എബ്രഹാം നിസ്സാര വോട്ടിനാണ് തോറ്റത്. മത്സരിച്ച സീറ്റുകളിൽ മാറ്റത്തിെൻറ ആവശ്യമില്ല. അന്ന് വിമതനായി മത്സരിച്ച കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടിയത് 262 വോട്ടാണ്. സീറ്റിനായി ആർക്കും അവകാശവാദം ഉന്നയിക്കാം. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നത് സംബന്ധിച്ച് മുന്നണിയിൽ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയെ യു.ഡി.എഫ് അംഗീകാരത്തോടെ പ്രഖ്യാപിക്കും –തോമസ് ചാഴികാടൻ
കുട്ടനാട്: കുട്ടനാട്ടിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയെ യു.ഡി.എഫ് അംഗീകാരത്തോടെ പ്രഖ്യാപിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. രാമങ്കരിയിൽ കെ.എം. മാണി സ്റ്റഡി സെൻററിെൻറ നേതൃത്വത്തിൽ നടത്തിയ സമരപ്രഖ്യാപന കൺെവൻഷനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.