മക്കൾ രാഷ്ട്രീയം പി.ജെ ജോസഫ് ഗ്രൂപിലും; മകൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് നേതാവ് പി.ജെ ജോസഫിൻറെ പിൻഗാമിയായി മകൻ രാഷ്ട്രീയ രംഗത്തേക്ക് കടക്കാൻ ഒരുങ്ങുയാണെന്ന് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫ് മത്സരിച്ചേക്കും. കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് നീക്കം.

യു.ഡി.എഫിൽ മുസ്ലിം ലീഗിന്‍റെ സീറ്റാണ് തിരുവമ്പാടി. സീറ്റ് ഏറ്റെടുക്കാന്‍ ജോസഫ് ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ക്രൈസ്തവ മേഖലയില്‍ സഭാ നേതൃത്വത്തിന്‍റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് മണ്ഡലം മാറുന്നതെന്നാണ് വിശദീകരണം.

മുസ്ലിം ലീഗിന് പേരാമ്പ്ര മണ്ഡലം പകരം നല്‍കാനാണ് ആലോചന. പേരാമ്പ്ര മണ്ഡലത്തേക്കാൾ കുടിയേറ്റ കർഷകരുടെ സാന്നിധ്യം കൂടുതലായുള്ളത് തിരുവമ്പാടിയിൽ ആണെന്നാണ് ജോസഫ് ഗ്രൂപിന്‍റെ വിലയിരുത്തൽ. നിലവിൽ പി.ജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡി സെൻറർ വൈസ് ചെയർമാനാണ് അപു ജോൺ ജോസഫ്. 

Tags:    
News Summary - PJ Joseph's son may be a candidate in the election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.