തിരുവനന്തപുരം: ലോക കേരള സഭ ഓപ്പൺ ഫോറത്തിൽ പിണറായി സർക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പി.ജെ. കുര്യൻ. പ്രവാസികൾക്ക് പങ്കാളിത്തം നൽകി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഇതിന് നേതൃത്വം നൽകിയ പിണറായി സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭം. പുതിയ പ്രതീക്ഷകൾ നൽകുന്ന സംരഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നൽകുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.