പത്തനംതിട്ട: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമർശനങ്ങളുമായി പി.ജെ. കുര്യൻ. രാജ്യസഭ സീറ്റ് താൻ ആരോടും ചോദിച്ചിട്ടില്ല. എന്നാലും അതു ലഭിക്കുമെന്ന് കരുതിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വ്യക്തിപരമായ അജണ്ട മറ്റു പാർട്ടിയുടെ നേതാക്കളെ ഉപയോഗിച്ച് നടപ്പാക്കുകയാണ് ചെയ്തത്. ചാണ്ടിക്കെതിരെ കോൺഗ്രസ് ഹൈകമാൻഡിന് പരാതി നൽകും. വയസ്സനെന്ന് പറഞ്ഞ് ആക്ഷേപിക്കുേമ്പാൾ ഉമ്മൻ ചാണ്ടിയും താനും തമ്മിൽ രണ്ടുവയസ്സിെൻറ വ്യത്യാസമേ ഉള്ളൂവെന്ന് ഒാർക്കണമെന്നും കുര്യൻ പറഞ്ഞു. വസതിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുര്യൻ.
രമേശ് ചെന്നിത്തല വീട്ടിൽ വന്ന് രാജ്യസഭയിൽ വരണമെന്നും ഡെപ്യൂട്ടി ചെയർമാൻ ആകണമെന്നും പറഞ്ഞിരുന്നു. താൻ അക്കാര്യം ബന്ധപ്പെട്ടവരോട് പറഞ്ഞോളാം എന്നും അറിയിച്ചു. തെൻറ പേരുകൂടി ഉൾെപ്പട്ട പട്ടിക ൈഹകമാൻഡിൽ ചെന്നാൽ സീറ്റ് ലഭിച്ചേക്കും എന്നു മനസ്സിലാക്കി ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമം എന്ന നിലയിലാണ് അനുയായികളെ ഉപയോഗിച്ച് അധിക്ഷേപിച്ചത്. അതിന് ശേഷം ആ സീറ്റ് സ്വർണത്തളികയിൽ െവച്ചിട്ട് എന്ന മട്ടിൽ മറ്റൊരു പാർട്ടിക്ക് നൽകുന്നു. ആ പാർട്ടിയോട് തനിക്ക് ഒരു വിരോധവുമില്ല. അവരെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു പ്രസംഗിച്ചിട്ടുള്ളയാളാണ് താൻ. വ്യക്തിപരമായ അജണ്ട ഉമ്മൻ ചാണ്ടി മുമ്പും നടപ്പാക്കിയിട്ടുണ്ട്. പി.ജെ. കുര്യന് വ്യക്തിപരമായി എന്തു സഹായമാണ് ചെയ്തെതന്ന് അദ്ദേഹം വ്യക്തമാക്കണം. അത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ്. ഉമ്മൻ ചാണ്ടിെക്കതിരെയും ഒേട്ടറെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അേതക്കുറിച്ച് ചിലത് പറയാനുണ്ടെങ്കിലും ഇപ്പോൾ അതിന് മുതിരുന്നില്ല.
2012ൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളയാൾ ആകണമെന്ന് അഭിപ്രായമുണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. അത് ആത്മാർഥമായിരുെന്നങ്കിൽ എന്തുകൊണ്ട് അതിനുശേഷം വന്ന തെരെഞ്ഞടുപ്പിൽ ആ ആവശ്യം മുന്നോട്ടുെവച്ചില്ല. ഇപ്പോഴും മുസ്ലിമിനെ പരിഗണിക്കാമായിരുന്നല്ലോ. തന്നെ അധിക്ഷേപിച്ചവരെ പരസ്യമായി ശാസിക്കാൻ ചാണ്ടി തയാറായിട്ടില്ല. ഫോണിൽപോലും വിളിച്ച് തെറ്റുപറ്റി എന്നു പറഞ്ഞില്ല. രമേശ് ക്ഷമ ചോദിച്ചു. അധിക്ഷേപം കൊണ്ട് തെൻറ സീറ്റ് തെറിക്കില്ലെന്ന് മനസ്സിലായപ്പോൾ അവസാന അടവെടുത്താണ് കേരള കോൺഗ്രസിന് നൽകിയത്. ഇൗ തീരുമാനമെടുക്കുേമ്പാൾ രാഷ്ട്രീയകാര്യ സമിതി അംഗമായ താനും ഡൽഹിയിലുണ്ടായിരുന്നു. ഫോണിൽ കൂടിപോലും ഇത്തരം ഒരു ആലോചനയുണ്ടെന്ന് പറഞ്ഞില്ല. തീരുമാനം എടുത്തു കഴിഞ്ഞും വിളിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. വ്യക്തിപരമായി ഒന്നും ഇത്രയും കാലത്തിനകം ഉമ്മൻ ചാണ്ടിേയാട് ആവശ്യപ്പെട്ടില്ല. പീലിപ്പോസ് തോമസിന് പാർലെമൻറ് സീറ്റ് നൽകണമെന്ന് കർശനമായി ആവശ്യപ്പെട്ടു. അതിൽ ഉമ്മൻ ചാണ്ടി മൂന്നുതവണ ഉറപ്പ് പറയുകയും ചെയ്തു. പക്ഷേ, സ്ഥാനാർഥിയാക്കിയത് ജില്ലക്ക് പുറത്തുള്ള ആളെയാണ്. അവിെട താനും വഞ്ചിതനായി. അതാണ് പീലിപ്പോസ് ഇടതുപക്ഷത്തേക്ക് പോകാൻ കാരണമായതെന്നും കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.