കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമെന്ന് ഹസനും ചെന്നിത്തലയും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ്  രാഹുല്‍ ഗാന്ധിയെ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചുവെന്ന പി.ജെ കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയും.

കേരളാ കോണ്‍ഗ്രസിന്റെ മുന്നണി  പ്രവേശനം സംബന്ധിച്ചും രാജ്യസഭാ സീറ്റ് വിട്ടു നല്‍കുന്ന കാര്യവും ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ചാണ് രാഹുല്‍ ഗാന്ധിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഇരുവരും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
 

Tags:    
News Summary - pj kurien -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.