മലപ്പുറം: മുസ്ലിംലീഗിനെതിരെയുള്ള പി.വി അൻവറിെൻറ അധിക്ഷേപപോസ്റ്റിന് അതേ നാണയത്തിൽ തിരിച്ചടിച്ച് മുൻ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്. മുസ്ലിംലീഗിനെതിരെയുള്ള ഫേസ്ബുക് പോസ്റ്റിൽ 'മൂരികളുടെ ചിത്രം' എന്ന തലക്കെട്ടിലുള്ള അൻവറിെൻറ അധിക്ഷേപം ലീഗ് കേന്ദ്രങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ന് അതിനെതിരെ അതേ നാണയത്തിൽ അബ്ദുറബ്ബ് തിരിച്ചടിക്കുകയായിരുന്നു.
''ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്.
ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.'' അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
അൻവറിെൻറ ഫേസ്ബുക് ഇങ്ങനെ:
"മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല"എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച് ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയിൽ പെടുത്തിയിരുന്നു.തെറ്റ് വന്നതിൽ ഖേദിക്കുന്നു.ഒർജ്ജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു''.
ജനപ്രതിനിധികളും ഉത്തരവാദിത്തപ്പെട്ട നേതാക്കളും ഇത്തരം നിലമാരമില്ലാത്ത ചർച്ചകളിൽ ഏർപ്പെടുന്നതിനെതിരെ വിമർശനവുമായും നിരവധി പേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.