മലപ്പുറം: പ്രസ് ക്ലബ്ബിൽ വെച്ച് ചന്ദ്രിക ഫോട്ടോഗ്രാഫറെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എൽ.എ. മാധ്യമങ്ങളെ ആർ.എസ്.എസ് എങ്ങനെ കാണുന്നുവെന്ന് ഈ അക്രമം തെളിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം സഹകരണ ആശുപത്രിയിൽ കഴിയുന്ന ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ സന്ദർശിച്ച ശേഷമായിരുന്നു അബ്ദുറബ്ബിൻറെ പ്രതികരണം. കേസ് ഒതുക്കിത്തീർക്കാൻ തുടക്കത്തിൽ പൊലീസ് നീക്കം നടത്തിയെന്ന വാർത്തകളെ സർക്കാർ ഗൗരവമായി കാണണമെന്നും അബ്ദുറബ്ബ് പറഞ്ഞു.
ആർ.എസ്.എസ് നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മർദിക്കാനുള്ള ശ്രമം മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ചതിനാണ് ചന്ദ്രിക േഫാേട്ടാഗ്രാഫർ ഫുആദിനെ ഒരുസംഘം പ്രസ്ക്ലബിനുള്ളിൽ കയറി മർദിച്ചത്. സംഭവത്തിൽ ഇന്ന് രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.