കോഴിക്കോട്: നടിയെ തട്ടികൊണ്ട പോയ സംഭവത്തിൽ ബി.ജെ.പിയുടെ നിലപാടിനെതിരെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സംഭവത്തിൽ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പി.കെ ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. നടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്നാണ് രാധാകൃഷ്ണെൻറ ആരോപണം. പത്രങ്ങളിലൊക്കെ വെണ്ടക്ക അക്ഷരത്തിലാണ് വാർത്ത നിരത്തിയിരിക്കുന്നത് എന്ത് തെളിവിെൻറ അടിസ്ഥാനത്തിലാണ് ഇൗ ആരോപണമെന്ന് ഇൗ പത്രക്കാരൊന്നും ചോദിച്ചില്ലെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം
ബി.ജെ.പി ഈയിടെയായി കേരളത്തിൽ പയറ്റുന്ന ഒരു തന്ത്രമുണ്ട്. എന്ത് ഇഷ്യു ഉണ്ടായാലും അങ്ങേയറ്റത്തെ പ്രതികരണം നടത്തുക. മാധ്യമങ്ങളിൽ ഇടം പിടിക്കാനുള്ള വിദ്യയാണ്. എ.എൻ.രാധാകൃഷ്ണനാണ് ഇതിന്റെ ഇപ്പോഴത്തെ ചാമ്പ്യൻ. മുമ്പ് കെ.സുരേന്ദ്രനായിരുന്നു ഇപ്പണി ചെയ്തിരുന്നത്. ഒരാൾക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ അയാൾ തെളിയിക്കട്ടെ എന്ന ലൈൻ. പിന്നെ അയാൾ അത് തെളിയിക്കാൻ നടക്കണം. സിനിമാ നടിക്ക് നേരെയുള്ള അക്രമം എടുത്ത് നോക്കൂ. ബിനീഷ് കൊടിയേരിക്ക് പങ്കുണ്ടെന്നാണ് രാധാകൃഷ്ണൻ ആരോപിച്ചിരിക്കുന്നത്. പത്രങ്ങളിലൊക്കെ വെണ്ടക്ക അക്ഷരത്തിലാണ് വാർത്ത നിരത്തിയിരിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണമെന്ന് ഈ പത്രക്കാരൊന്നും ചോദിച്ചില്ല. ചോദിക്കുകയുമില്ല. മുമ്പ് കമൽ പാക്കിസ്ഥാനിൽ പോകണമെന്ന് ഇദ്ധേഹം പറഞ്ഞപ്പോ നൂസ് 18-ൽ സനീഷ് പറഞ്ഞിരുന്നു ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യുന്നില്ല എന്ന്.കാരണം ഇത് വാർത്തയിൽ ഇടം പിടിക്കാനുള്ള വെറും തന്ത്രം മാത്രമാണെന്ന്. സംഗതി സി.പി.എമ്മിനോട് രാഷ്ട്രീയമായി നമുക്ക് എതിർപ്പുണ്ടെങ്കിലും ഒരു ശതമാനം പോലും തെളിവിന്റെ പിൻബലമില്ലാതെ ഇമ്മാതിരി ആരോപണങ്ങൾ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തനത്തോട് തരിമ്പും യോജിപ്പില്ല. ഇമ്മട്ടിലുള്ള ആരോപണം ഉന്നയിക്കുന്നവരോട് ചോദ്യങ്ങൾ ചോദിച്ച് തൊലിയുരിക്കാനുള്ള ആർജ്ജവമാണ് മാധ്യമ പ്രവർത്തകർക്കുണ്ടാവേണ്ടത്. അല്ലാതെ ഇത്തരക്കാർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ നാട്ടുകാരെ പ്രേരിപ്പിക്കുകയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.