കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് മാത്രമല്ല സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീടും സംശയത്തിന്‍റെ നിഴലിലേക്ക് വന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. യൂത്ത് ലീഗിന്‍റെ ആരോപണത്തോട് വൈവിധ്യം നിറഞ്ഞ പ്രതികരണമാണ് ബിനീഷ് കോടിയേരി നടത്തിയിരുന്നത്. ശരിയായ അന്വേഷണം എൻ.ഐ.എ നടത്തുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ ബിനീഷ് പ്രതിയാകുമെന്നും ഫിറോസ് പറഞ്ഞു.
വ്യക്തിയെന്ന നിലയിലാണ് ഈ ഇടപാടിൽ പങ്കാളിയായതെങ്കിൽ സർക്കാറിനെയോ പാർട്ടിയെയോ പ്രതികൂട്ടിൽ നിർത്തേണ്ട കാര്യമില്ല. സി.പി.എം തന്നെ ബിനീഷിനെ സംരക്ഷിക്കാൻ വരുന്നു. കമ്യൂണിസ്റ്റുകാരെ തകർക്കാൻ ഇത്തരത്തിൽ പല നീക്കങ്ങൾ നടക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ആരോപണവിധേയൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയത്.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കും. ഇതിനുള്ള തെളിവുകൾ ഉള്ളതുകൊണ്ടാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. സ്വർണക്കടത്ത്, മയക്കുമരുന്ന് അടക്കം രാജ്യത്തെ നശിപ്പിക്കുന്ന വിഷയങ്ങളിലാണ് ബിനീഷ് കോടിയേരി അടക്കമുള്ളവർ സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്നതെന്നും പി.കെ. ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.