'ലാവ്​ലിൻ കേസിൽ സെറ്റിൽമെന്‍റ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് ഉദ്യോഗാർഥികളുടെ പ്രശ്നം മാത്രം സെറ്റിൽ ചെയ്യാനുളള കെൽപ്പില്ലേ'

കോഴിക്കോട്: ലാവ്​ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലാവ്​ലിൻ കേസ് 26 തവണ മാറ്റി വെക്കാൻ രാജ്യം ഭരിക്കുന്നവരുമായി സെറ്റിൽമെന്‍റ് ഉണ്ടാക്കാൻ കഴിയുന്ന മുഖ്യമന്ത്രിക്ക് കേരളത്തിലെ ഉദ്യോഗാർഥികളുടെ പ്രശ്നം മാത്രം സെറ്റിൽ ചെയ്യാനുളള കെൽപ്പില്ലേയെന്നും ഫിറോസ് ചോദിച്ചു.

പി.കെ. ഫിറോസിന്‍റെ ഫേസ്ബുക് പോസ്റ്റ്

പിണറായി വിജയൻ പ്രതിയായിരുന്ന ലാവ്​ലിൻ കേസ് 26 തവണ മാറ്റി വെക്കാൻ രാജ്യം ഭരിക്കുന്നവരുമായി സെറ്റിൽമെന്‍റ് ഉണ്ടാക്കാൻ കഴിയുന്ന മുഖ്യമന്ത്രിക്ക് കേരളത്തിലെ ഉദ്യോഗാർഥികളുടെ പ്രശ്നം മാത്രം സെറ്റിൽ ചെയ്യാനുളള കെൽപ്പില്ലേ?

ലാവ്​ലിൻ കേസ് പരിഗണിക്കുന്നത് സി.ബി.ഐയുടെ അഭ്യർഥന പ്രകാരം സുപ്രീംകോടതി ഇന്നും മാറ്റിവെച്ചിരുന്നു. 26ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഏപ്രിൽ ആറിലേക്കാണ് കേസ് മാറ്റിയത്. 

Tags:    
News Summary - pk firoz accuses settlement in lavalin case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.