പാലക്കാട്: സമസ്തക്കെതിരെ ആഞ്ഞടിച്ച് വീണ്ടും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മൺമറഞ്ഞ പണ്ഡിതന്മാർക്കെതിരെ സമസ്തയുടെതന്നെ ചില നേതാക്കൾ ശക്തമായ ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ സമസ്ത നടപടി എടുക്കാത്തത് സാധാരണ പ്രവർത്തകർ എന്ന നിലക്കും മുസ്ലിം ലീഗ് പ്രവർത്തകൻ എന്ന നിലക്കും വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒരാഴ്ചയായി ഇതിനെതിരെ സമസ്ത പ്രതികരിക്കാത്തതിനാലാണ് നിലപാടുമായി യൂത്ത് ലീഗ് മുന്നോട്ടുവന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വരുന്ന ഇത്തരം പ്രസ്താവനയിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. ഇത്തരം പ്രസ്താവനയുമായി വരുന്നത് രാഷ്ട്രീയ താൽപര്യം ലക്ഷ്യം വെച്ചാണ്.
സി.പി.എമ്മിന്റെ അച്ചാരം വാങ്ങി രാഷ്ട്രീയ പ്രസ്താവനയുമായി വരുന്നവരെ അതേ നാണയത്തിൽ നേരിടുകയെന്നത് യൂത്ത് ലീഗിന്റെ ഉത്തരവാദിത്തമാണ്. സമസ്തയെ സ്നേഹിക്കുന്ന പ്രവർത്തകൻ എന്ന നിലക്ക് ഇനിയും ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.