ചേര്‍ത്തല: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ സംഘ്പരിവാർ-ബി.ജെ.പി ശക്തികളുമായി അടുക്കുെന്നന്ന ആരോപണം നിലനിൽെക്കയാണ് സന്ദർശനം.
മുസ്ലിം ലീഗ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി മുഹബത്തിലാണെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗുരുദേവനെ എക്കാലവും അവഹേളിച്ച പാര്‍ട്ടിയാണ് സി.പി.എം. ഓപണ്‍ സര്‍വകലാശാല വി.സി നിയമനക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിെൻറ മതപരമായ അജണ്ടയാണ് വോട്ടുബാങ്ക് മുന്നില്‍ക്കണ്ട് സി.പി.എം നടപ്പാക്കിയത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ ലീഗ് പ്രതികരിച്ചതിന് പിന്നില്‍ മതവും രാഷ്ട്രീയവുമുണ്ട്. വര്‍ഗീയതയുടെ പേരില്‍ സി.പി.എമ്മുമായി ചങ്ങാത്തമുണ്ടാക്കുന്നതിെൻറ ഭാഗമായാണ് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ മുഖപ്രസംഗം എഴുതിയത്. മുമ്പ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും 'ചന്ദ്രിക'യിലൂടെ അധിക്ഷേപിച്ചിരുന്നു. എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ഒമ്പതാമതും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കാനാണ് എത്തിയതെന്നും സന്ദര്‍ശനത്തിനുപിന്നില്‍ രാഷ്ട്രീയമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രതികരിക്കാൻ വെള്ളാപ്പള്ളി നടേശൻ തയാറായില്ല. ഒരുമണിക്കൂറോളം ഇരുവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.