തിരുവനന്തപുരം: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കേരളത്തിെൻറ മ നസാക്ഷി ഉണരണമെന്ന് പി.െക കുഞ്ഞാലിക്കുട്ടി എം.പി. ഷുക്കൂറിെൻറ കൊലപാതകത്തിെൻറ മുറിവ് ഉണങ്ങിയിട്ടില്ല. അതിനു മുമ്പ് രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി കിട്ടും. യു.ഡി.എഫ് ഒറ്റക്കെട്ടായി യൂത്ത് കോൺഗ്രസിന് പിന്നിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രദേശത്ത് പ്രധാന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ പ്രശ്നങ്ങളുടെ പേരിലാണ് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയത്. കൊലപാതകത്തെ അപലപിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ സംബന്ധിച്ച് കോടതി ഇടപെട്ടതിനാൽ ഇനി നിയമ നടപടികൾ നേരിടണം. ഹർത്താൽ സാമാന്യ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ അതിന് ആധാരമായ വിഷയവും വലുതാണ്. ഹർത്താൽ സംബന്ധമായി നിരുത്തരവാദപരമായി സംസാരിക്കില്ല. എന്നാൽ കൊലപാതകം ആസൂത്രിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.