മലപ്പുറം: വിമാനം വൈകിയതിനെതുടർന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിമർശനം ഉൾകൊള്ളുന്നതായി മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ പാർട്ടിയിൽ ഒരുതരത്തിലുള്ള ആശയകുഴപ്പവുമില്ല. ഇത് ഉയർത്തികൊണ്ടുവരുന്നവരുടെ ദുഷ്ടലാക്ക് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് പോയി ക്യാമ്പ് ചെയ്യാമായിരുന്നുവെന്ന വിമർശനം ഉൾകൊള്ളുന്നു. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിൽ കുറച്ചുകൂടി അവധാനതയോടെയുള്ള സമീപനം ആവശ്യമാണെന്ന നിർദേശവും സ്വീകരിക്കുന്നു. ഭാവിയിൽ ഇതുൾകൊണ്ടുള്ള സൂക്ഷ്മത പുലർത്തുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.