മലപ്പുറം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി ഏകീകരിച്ച നടപടി യു.ഡി.എഫ് പ്രതിഷേധങ ്ങളുടെ വിജയമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഈ തീരുമാനം എടുപ്പിക്കാന്‍ സര്‍ക്കാറില്‍ യു.ഡി.എഫ് വലിയ സമ്മര്‍ ദമാണ് ചെലുത്തിയത്. വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് നികുതിയിളവിന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ് എന്നിവരും നിവേദനം നൽകി.
നികുതി ഭാരം കുറക്കാൻ നിയമപരമായ നടപടികള്‍ക്കൊപ്പം സമര പരിപാടികളും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചിരുന്നു. ഇതിെൻറ ഭാഗമായി ടി.വി. ഇബ്രാഹിം എം.എല്‍.എ കേസ് ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാറിെൻറ പരിധിയിലുള്ള വിഷയമായതിനാല്‍ നിയമസഭയില്‍ ഉന്നയിക്കുന്നതിന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പുതിയ സാഹചര്യത്തില്‍ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെക്കും. കരിപ്പൂര്‍ പൊതുമേഖല സ്ഥാപനമായതിനാല്‍ കണ്ണൂരിന് നല്‍കിയ ഒരു ശതമാനം നല്‍കണമെന്നാണ് നിലപാട്. ഇതിനാല്‍ കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.