തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലും കോവിഡും ലോക്ഡൗണും കാരണം ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം. വിദഗ്ധരുടെ നിർദേശപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാണെന്നും അതിനാലാണ് രോഗം നിയന്ത്രിച്ചു നിര്‍ത്താനാകുന്നതെന്നും സർക്കാർ. കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരപ്രമേയത്തിന് അനുമതിതേടി പി.കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ നോട്ടീസിലാണ് സർക്കാറും പ്രതിപക്ഷവും കൊമ്പുകോർത്തത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
അടച്ചിടൽ ഉൾപ്പെടെ കോവിഡ് നിയന്ത്രിക്കുന്നതിന് കേരളം സ്വീകരിച്ച നയം പൂര്‍ണ പരാജയമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അടച്ചിടൽമൂലം കേരളം ദരിദ്രമായിക്കഴിഞ്ഞു. സർക്കാർ വലത് കൈകൊണ്ട് ജനങ്ങളിൽനിന്ന് പിഴയീടാക്കുകയും ഇടത് കൈകൊണ്ട് കിറ്റ് കൊടുക്കുകയുമാണ്. ആരും പുറത്തിറങ്ങാല്‍ പാടിെല്ലങ്കിലും നികുതി കൊടുക്കണമെന്ന നയം ശരിയല്ല. രോഗവ്യാപനത്തിലും മരണനിരക്കിലും രോഗികളുടെ കണക്കിലും ഇന്ന് ഒന്നാം സ്ഥാനം കേരളത്തിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിദഗ്ധരുടെ നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാണെന്നും അതിനാലാണ് രോഗം നിയന്ത്രിച്ചു നിര്‍ത്താനായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി. കേരളത്തിെൻറ നടപടി മികച്ചതാണെന്ന് ഐ.സി.എം.ആർ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. പ്രായാധിക്യമുള്ളവരുടെ എണ്ണവും കൂടുതലാണ്. ജീവിതശൈലി രോഗത്തിലും നമ്മള്‍ ഒന്നാമതാണ്. അതാണ് രോഗവ്യാപനം വർധിക്കുന്നതിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിച്ചത് കേരളമാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാലും പറഞ്ഞു.
ഒാരോ മേഖലയിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക ദുരന്തനിവാരണ കമീഷന്‍ രൂപവത്കരിക്കണമെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ചില കാര്യങ്ങള്‍ ചെയ്തെങ്കിലും തെരഞ്ഞെടുപ്പിനുശേഷം ഒന്നിലും ശ്രദ്ധയില്ലാതായി. സര്‍ക്കാറിെൻറയും സർക്കാറിെൻറതന്നെ വിഭാഗമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷെൻറയും കോവിഡ് മരണക്കണക്കില്‍ 10,000 െൻറ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.