മലപ്പുറം: വനംകൊള്ള അറിഞ്ഞില്ലെങ്കിൽ ഇടത് സർക്കാർ ഭരണത്തിലിരിക്കാൻ പ്രാപ്തരല്ലെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വനംകൊള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സർക്കാരും അറിയാതെ ഇങ്ങനെ ഒരു കൊള്ള നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മലപ്പുറം കലക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനംകൊള്ളക്ക് വേണ്ടിയായിരുന്നു സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയത്. ആളുകളെ പറഞ്ഞ് പറ്റിച്ച് തുച്ഛമായ പണം നൽകി മരംമുറിച്ചു. വലിയ മാഫിയയാണ് ഇതിന് പിറകിലുള്ളത്. മരംവെട്ടുന്ന കാര്യത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടണം. എല്ലാ പ്രകൃതി സ്നേഹികളും വിഷയത്തിൽ അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോവിഡ് കുറഞ്ഞാൽ മരംകൊള്ളയിൽ യു.ഡി.എഫിന്‍റെ ജനമുന്നേറ്റമുണ്ടാകും. ശക്തമായ സമരത്തിലേക്ക് യു.ഡി.എഫ് കടക്കുകയാണെന്നും മാധ്യമങ്ങളോട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.