തിരുവനന്തപുരം: മുസ് ലിം ലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്നമില്ലെന്ന് പാർലമെന്‍ററി പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ വിധി അടിസ്ഥാനമാക്കി മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോവുക എന്നത് ലീഗിന്‍റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ വാക്കും പ്രവൃത്തിയും ഒന്നേ ഉള്ളൂ. ഭരണത്തിൽ വരുന്ന ഗുണവും ദോഷവും ചൂണ്ടിക്കാട്ടുമ്പോൾ അതിനെ ചായ്‍വാണെന്ന് വ്യാഖ്യാനിക്കുന്നത് മാധ്യമങ്ങൾക്ക് സംഭവിക്കുന്ന അബദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുൻ മന്ത്രി തോമസ് ഐസക്കിന്‍റെ പ്രശംസിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയമില്ല. തോമസ് ഐസക് ചരിത്രം പറയുകയാണ് ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ മന്ത്രി എം.കെ മുനീർ അടക്കമുള്ളവരെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
നെഗറ്റീവായ നയം യു.ഡി.എഫ് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. എല്ലാവരും കൂടി സഹകരിക്കുക എന്നത് അഹമ്മദ് കുരിക്കളുടെ കാലം തൊട്ട് യു.ഡി.എഫ് തുടർന്നു വരുന്ന നയമാണിത്. മാധ്യമങ്ങൾ കഥ ഉണ്ടാക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.