മലപ്പുറം: കഠ് വ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ ഹർത്താലിനെതിരെ മുസ്ലിം ലീഗ്. ഹർത്താൽ ചില ദുശക്തികൾ നടത്തിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. വർഗ്ഗീയ വിഭജനം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. അക്രമസംഭവങ്ങളിൽ സർക്കാർ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഹർത്താൽ പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപിച്ച സമയത്ത് തന്നെ ഹർത്താലിനെ തള്ളി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. ഇന്നലത്തെ ഹർത്താലുമായി ബന്ധപ്പെട്ട് ഇന്ന് മലപ്പുറം ജില്ലയിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.