മലപ്പുറം: കരിപ്പൂരിൽനിന്ന് സൗദി എയർലൈൻസ് ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിന് ഡി.ജി.സി.എക്ക് (ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ) സമർപ്പിച്ച റിപ്പോർട്ടിൽ ജൂലൈ 31നകം അന്തിമ അനുമതി ലഭിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, എയർ ഇന്ത്യ മാനേജർ റസ അലിഖാൻ എന്നിവരുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമയാന മന്ത്രിയോടും ഡെപ്യൂട്ടി സെക്രട്ടറിയോടും സംസാരിച്ചപ്പോഴും 31നകം അനുവാദം ലഭിക്കുമെന്നാണ് അറിഞ്ഞത്. തടസ്സങ്ങളൊക്കെ നീങ്ങി എല്ലാം ശരിയാകുമെന്നാണ് കരുതുന്നത്. ജിദ്ദ സർവിസ് തുടങ്ങിയാൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ് തുടങ്ങും. ഇതിന് സംസ്ഥാന സർക്കാറിെൻറ സഹകരണം ലഭിക്കും. വിമാനത്താവളത്തിനുള്ള സ്ഥലമെടുപ്പ് ഭാവി വികസനം മുന്നിൽ കണ്ടാണ്. നിലവിെല സർവിസുകൾക്ക് ഇവ പ്രശ്നമല്ല. ഭൂമി എറ്റെടുക്കേണ്ടത് സംബന്ധിച്ച വിവരം സംസ്ഥാന സർക്കാർ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ അറിയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ-ജിദ്ദ സർവിസ് ആരംഭിച്ചശേഷം കൂടുതൽ വലിയ വിമാനങ്ങളുടെ സർവിസിനായി നടപടി തുടങ്ങുമെന്ന് ഡയറക്ടർ കെ. ശ്രീനിവാസറാവു പറഞ്ഞു.
എയർ ഇന്ത്യയും സർവിസ് ആരംഭിക്കും
മലപ്പുറം: ഇടത്തരം, വലിയ വിമാനങ്ങൾക്ക് സൗദി എയർലൈൻസിന് അനുമതി ലഭിക്കുന്നതോടെ എയർ ഇന്ത്യ ഉൾപ്പെടെ മറ്റ് കമ്പനികളുടെ സർവിസിനുള്ള തടസ്സങ്ങളും നീങ്ങും. ഡി.ജി.സി.എ അനുമതി ലഭിക്കുന്നതോടെ എയർ ഇന്ത്യക്കൊപ്പം എമിറേറ്റ്സും സർവിസ് ആരംഭിക്കും. നേരത്തെ എയർ ഇന്ത്യ കോഡ് ഇ ഗണത്തിൽപ്പെടുന്ന ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ, ബി 787-800 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്നതിനുള്ള പഠനം നടത്തിയിരുന്നു. സൗദി എയർലൈൻസിന് അനുമതി ലഭിക്കുന്നതോടെ എയർ ഇന്ത്യയും കരിപ്പൂരിലേക്ക് തിരിച്ചുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.