തിരൂർ: സി.പി.എം ചില സമയങ്ങളിൽ ഭൂരിപക്ഷ കാർഡ് ഇറക്കുകയും ചില സമയങ്ങളിൽ ന്യൂനപക്ഷ കാർഡ് ഇറക്കുകയും ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. മുൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പി.ഡി.പിയുമായി സഹകരിച്ച പാർട്ടിയാണ് സി.പി.എം.
കാമ്പസ് കൊലപാതകത്തെ ലീഗ് അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ് ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാൽ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.അതിന് ഉദാഹരണമാണ് കോട്ടക്കലിനടുത്ത് പറപ്പൂർ പഞ്ചായത്തിൽ എസ്.ഡി.പി.െഎയുമായി ചേർന്ന് സി.പി.എം ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചുണ്ടിക്കാട്ടി. തിരൂരിൽ മുസ്ലിം ലീഗ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെൻറ് തെരഞ്ഞെടുപ്പിന് ആദ്യമായി ഒരുങ്ങുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. കേരളം ചെങ്ങന്നൂരല്ലെന്ന് സി.പി.എമ്മിന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.