കോഴിേക്കാട്: പ്രമാദമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട നാടകീയത നിറഞ്ഞ ഘട്ടങ്ങളിൽ പി.കെ. കുഞ്ഞനന്തെൻറ കീഴടങ്ങൽ ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു. പ്രത്യേക അന്വേഷണസംഘം തെരയുന്നതിനിടെ 2012 ജൂൺ 23ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കഞ്ഞനന്തെൻറ നാടകീയമായ കീഴടങ്ങൽ.
ഒാേട്ടാറിക്ഷയിലായിരുന്നു അന്ന് കോടതിയിൽ എത്തിയത്. കീഴടങ്ങൽ വാർത്തക്ക് പിന്നാലെ വടകര കോടതി പരിസരത്ത് ജനമെത്തി. ഗുഢാലോചനയിൽ കുഞ്ഞനന്തൻ പ്രതിയാണ് എന്ന വാർത്തകൾ പരന്നതോടെ അജ്ഞാതകേന്ദ്രത്തിലായിരുന്നു സഖാവ്. 2012 മേയ് നാലിന് രാത്രി പത്തോടെ വടകരക്കടുത്ത വള്ളിക്കാടിലായിരുന്നു ടി. പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.
എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതിയിൽ വൻ സുരക്ഷയിൽ ജഡ്ജി നാരായണപ്പിഷാരടി മുമ്പാകെ ഹാജരാക്കാൻ കൊണ്ടുവരുേമ്പാൾ തന്നെ പി.കെ. കുഞ്ഞനന്തൻ അവശനായിരുന്നു. പ്രായാധിക്യവും വിചാരണത്തടവുമെല്ലാം അദ്ദേഹത്തെ ബാധിച്ചിരുന്നു.
2014 ല്‍ ആണ് ടി.പി വധക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കുഞ്ഞനന്തനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വിചാരണ കോടതി ശിക്ഷിച്ചത്. 13ാം പ്രതിയായിരുന്ന അദ്ദേഹം ടി.പി. ചന്ദ്രശേഖരനെ വകവരുത്തുന്നതിന് കോഴിക്കോട്ടെ പാർട്ടി നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.
ജീവപര്യന്തം ശിക്ഷാവിധി കോടതിയിൽ ഏറ്റുവാങ്ങിയപ്പോൾ ‘എല്ലാവർക്കും തൃപ്തിയായില്ലേ’ എന്നായിരുന്ന പി.കെ. കുഞ്ഞനന്തൻ മാധ്യമ പ്രവർത്തകരെ നോക്കി പ്രതികരിച്ചത്. കുഞ്ഞനന്തന് കേസിൽ പങ്കില്ലെന്ന നിലപാട് സി.പി.എം നേതൃത്വം അന്ന് സ്വീകരിച്ചത് വിവാദമായിരുന്നു. 1980 മുതല്‍ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ അദ്ദേഹത്തെ ശിക്ഷ അനുഭവിക്കവെ പാർട്ടി വീണ്ടും ഏരിയ കമ്മിറ്റി അംഗമാക്കി.
അമ്മാവൻ ഗോപാലൻ മാസ്റ്ററുടെ പാത പിന്തുടർന്നാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്.1960 കാലഘട്ടത്തിൽ പാനൂർ മേഖലയിൽ നിലനിന്നിരുന്ന മാടമ്പി രാഷ്ട്രീയത്തിനെതിരെ പൗരസമിതി രൂപവത്കരിക്കുന്നതിലും പിന്നീട് വന്ന പാനൂർ ഏരിയ ആക്ഷൻ കമ്മിറ്റിയിലും കുഞ്ഞനന്തൻ സജീവ സാന്നിധ്യമായി മാറി.
ഇടക്ക് ഉപജീവനത്തിനായി ബംഗളൂരുവിലെക്ക് പോയ കുഞ്ഞനന്തൻ 1975 ൽ അടിയന്തരാവസ്ഥയുടെ ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തി. അടിയന്തരാവസ്ഥക്കെതിരെ പാറാട് ടൗണിൽ പ്രകടനം നടത്തിയതിന് കേസിൽ പ്രതിയായി. ആ കാലഘട്ടത്തിലും പാർട്ടി പ്രവർത്തനത്തിെൻറ പേരിൽ കൂത്തുപറമ്പ്, കണ്ണൂർ സബ് ജയിലുകളിൽ റിമാൻഡ് പ്രതിയായി തടവനുഭവിച്ചിട്ടുണ്ട്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് വരെ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി ഓഫിസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും. തുടർന്ന് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.